കൂലിപ്പണിക്കാരന്റെ മകൻ ഇന്ന് 1000 കോടിയുടെ ബിസിനസ് ഉടമ

വയനാട്ടിലെ ഒരു ഗ്രാമത്തിൽ സാധാരണ കൂലിപ്പണിക്കാരന്റെ മകനായി ജനിക്കുകയും, ആറാം ക്ലാസ് പരാജയപ്പെട്ട് കൂലിപ്പണിക്ക് ഇറങ്ങുന്നു ഇപ്പോൾ ആയിരം കോടിയിലധികം ബ്രാൻഡ് വാല്യൂ ഉള്ള ബിസിനസ് സാമ്രാജ്യത്തിന്റെ സഹ സ്ഥാപകനും സി ഇ ഒ യുമായ പിസി മുസ്തഫയുടെയും ഐഡി ഫ്രഷിന്റെ വിജയ രഹസ്യങ്ങൾ അറിയാം
കേരളത്തിലെ വയനാട് ജില്ലയിൽ ചെന്നലോട് എന്ന ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിലാണ് പിസി മുസ്തഫ ജനിക്കുന്നത്. ദിവസ കൂലിക്കാരൻ ആയിരുന്നു പിതാവ്. പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു മുസ്തഫയുടെ ബാല്യം. ആറാം ക്ലാസ് തോറ്റ അദ്ദേഹം കൂലിപ്പണിക്ക് പോകാൻ തുടങ്ങി. എന്നാൽ പിന്നീട് സ്കൂളിലേക്ക് തന്നെ മടങ്ങി അദ്ദേഹം ഏഴാം ക്ലാസിലും പത്താം ക്ലാസിലും ഒന്നാമത് എത്തി
ഉന്നത വിദ്യാഭ്യാസം നൽകാൻ അദ്ദേഹത്തിന്റെ പിതാവിന്റെ കയ്യിൽ പണമില്ലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിലെ സൗജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത 15 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം.തുടർന്ന് എൻജിനീയറിങ്ങിന് കോഴിക്കോട് ആർ സിയിൽ പ്രവേശനം ലഭിക്കുകയും എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു
നിരവധി കമ്പനികളിലായി ദുബായ് അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്ത അദ്ദേഹം തന്റെ മുപ്പതാം വയസ്സിൽ വീണ്ടും പഠനരംഗത്തേക്ക് വരികയാണ്. ഒരു യാത്രയിൽ ബാംഗ്ലൂർ ഐ ഐ എമ്മിന്റെ ക്യാമ്പസ് കണ്ട് ആകൃഷ്ടനായ അദ്ദേഹം അവിടെ അഡ്മിഷൻ നേടുന്നതിന് വേണ്ട കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു
സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്കൂൾ ആയ ബാംഗ്ലൂർ ഐ.ഐ.എമ്മിൽ നിന്ന് അദ്ദേഹം എം.ബി.എ കരസ്ഥമാക്കി തന്റെ കസിൻ സഹോദരങ്ങൾക്ക് ഒപ്പമാണ് ഐഡി ഫ്രഷ് എന്ന സംരംഭത്തിലേക്ക് കാലെടുത്തുവെക്കുന്നത്
തുടക്കത്തിൽ ഒരുപാട് തിരിച്ചടികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു ഐഡി ഫ്രഷ് എന്ന സംരംഭത്തിന്. അമ്പതിനായിരം രൂപ ഇൻവെസ്റ്റ്മെന്റിൽ അദ്ദേഹവും ബന്ധുക്കളും കൂടി കമ്പനിക്കാവശ്യമായ മിഷനറികളും ഒരു സ്കൂട്ടറും വാങ്ങി. പാക്ക് ചെയ്ത തങ്ങളുടെ പ്രൊഡക്ട് ഈ സ്കൂട്ടറിലായിരുന്നു സ്റ്റോറുകളിൽ എത്തിച്ചിരുന്നത്
പലിശ കൊടുക്കുകയോ വാങ്ങുകയോ ലോൺ എടുക്കുകയോ ചെയ്യാതെയായിരുന്നു ഇവർ കമ്പനി മുന്നോട്ടു കൊണ്ടുപോയത്. അദ്ദേഹം വിശ്വസിക്കുന്ന ഒരു വാല്യൂ സിസ്റ്റത്തിൽ ഊന്നിയായിരുന്നു മുന്നോട്ടുപോയത്. താജ് ഹോട്ടലിൽ നിന്ന് വന്ന ആയിരം കിലോയുടെ ഓർഡർ വാല്യൂ സിസ്റ്റം ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ട് നിരസിച്ചു. ഇന്ത്യൻ വിപണിയിൽ എങ്ങനെ പലിശ ഇല്ലാതെ ബിസിനസ് ചെയ്യാമെന്ന് തെളിയിക്കുകയാണ് ഐഡി ഫ്രഷും മുസ്തഫയും
ഇഡലിയും ദോഷമാവും വിറ്റു തുടങ്ങിയ ഐഡി ഫ്രഷ് 2000 പാക്കറ്റ് മല്ലിയില ചട്ടിണിയും, ലക്ഷക്കണക്കിന് ചപ്പാത്തിയും പൊറോട്ടയും ഒരു ദിവസം വിൽക്കുന്നുണ്ട്.ഇന്ത്യക്കാർക്ക് മായം ഇല്ലാത്ത ആരോഗ്യപരമായ ഭക്ഷ്യ ഉൽപ്പന്നം വിൽക്കുന്ന ഐഡി ഫ്രഷിന് ഇന്ന് 3000ത്തിലധികം ജോലിക്കാരും ആയിരം കോടിയിലധികം കമ്പനി മൂല്യവുമുണ്ട്
2005 ൽ പ്രതിദിനം ഒരു കിലോഗ്രാം ദോശയുടെയും ഇറ്റലിയുടെയും 10 പാക്കറ്റുകൾ വിറ്റഴിച്ചു തുടങ്ങിയ ഐഡി ഫ്രഷ് ഇന്ന് ഒരു ദിവസം 100 പാക്കറ്റുകളുമായി മുംബൈ ചെന്നൈ ഹൈദരാബാദ് പൂണൈ ദുബായ് തുടങ്ങിയ നഗരങ്ങളിൽ വിറ്റഴിക്കുന്നുണ്ട്
ഇന്ന് മലബാർ പറാത്ത, റൈസ് റവ ഇഡ്ഡ്ലി മാവ്, റാഗി ഇഡ്‌ലി/ദോശ മാവ്, ഹോൾ വീറ്റ് & ഓട്‌സ് ദോശ എന്നിവയുൾപ്പെടെ ദോശയുടെയും ഇഡ്‌ലിയുടെയും നിരവധി രുചികൾക്ക് പുറമെ വൈവിധ്യങ്ങൾ നൽകുന്ന മുൻനിര ഫുഡ് കമ്പനിയാണ് ഐഡി ഫ്രഷ് ഫുഡ്. ഇന്ന്, മംഗലാപുരം, ബാംഗ്ലൂർ, മുംബൈ, മൈസൂർ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി 20,000-ത്തിലധികം സ്റ്റോറുകളിൽ ഐഡി ഫ്രഷ് ഉൽപ്പന്നങ്ങൾ വിൽക്കുന്നു.