22 കാരൻ തീർത്ത വിജയ സംരംഭം : റോയൽ അസറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്

22 വയസ്സുകാരനായ ഷിബിലി റഹ്മാൻ കെ.പി യുടെ ജീവിതകഥ കേരളത്തിലെ യുവതലമുറയ്ക്ക് പ്രചോദനമാണ്. റോയൽ അസറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനുമായ അദ്ദേഹം, സാമ്പത്തികം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്
2002 ഒക്ടോബർ 17-ന് ജനിച്ച ഷിബിലി,ചെറിയ പ്രായത്തിൽ തന്നെ തന്റെ സംരംഭക മനോഭാവം വളർത്തിയെടുത്തിരുന്നു 2013-2015 കാലയളവിൽ ഒരു ഓഫീസ് ബോയ് ആയി ജോലി ചെയ്ത ഷിബിലി ആദ്യ വരുമാനവും നേടി. “പത്താം വയസ്സിൽ ഓഫീസ് ബോയ് ആയി തുടങ്ങിയപ്പോൾ, ചെറിയ തുടക്കങ്ങളുടെ ശക്തി ഞാൻ മനസ്സിലാക്കി,” എന്ന് അദ്ദേഹം പറയുന്നു.ഈ അനുഭവം അദ്ദേഹത്തിന്റെ സംരംഭക ജീവിതത്തിൽ അടിത്തറയായിട്ടുണ്ട്. ഇന്ന് റോയൽ അസറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിൽ പന്ത്രണ്ടോളം കമ്പനികൾ പ്രവർത്തിച്ചു വരുന്നുണ്ട്
ആരംഭം
പതിനാറാം വയസ്സിൽ പിതാവിന്റെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ട്രേഡിംഗിലേക്ക് ഇറങ്ങുന്നത്.25000 രൂപയായിരുന്നു ആദ്യ നിക്ഷേപം. ഇന്റർനെറ്റ് യൂട്യൂബ് വഴി പരിചയപ്പെട്ട ആളുകളിൽ നിന്നുമെല്ലാം ട്രേഡിങ്ങിനെ കുറിച്ച് കൂടുതൽ പഠിക്കുകയും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തു.സ്വന്തം ഫണ്ടിന് പുറമേ കൂട്ടുകാർ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്ന് പണം വാങ്ങി ഓഹരികളിൽ നിക്ഷേപിക്കാൻ തുടങ്ങി.തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും വൈകാതെ വിജയം കണ്ടെത്തി ലാഭവിഹിതം പണം നൽകിയവർക്ക് കൈമാറി.അങ്ങനെയിരിക്കെ എന്തുകൊണ്ട് ഇതൊരു ബിസിനസ് മോഡലാക്കി കൂടെ എന്ന ചിന്തയിൽ നിന്നാണ് 2019ൽ റോയൽ അസറ്റ്സ് ഇൻവെസ്റ്റ്മെന്റ്സ് എന്ന കമ്പനി സ്ഥാപിക്കുന്നത്
വൈവിധ്യമാർന്ന സേവനങ്ങൾ
റോയൽ അസറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട് റോയൽ അക്കാഡമി വിദ്യാർത്ഥികൾക്ക് ഫിനാൻഷ്യൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് അതുപോലെ റോയൽ ഗോൾഡ് അൽഗോ ഓട്ടോമേറ്റഡ് ട്രേഡിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഓരോ സേവനവും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം
“സ്റ്റാർട്ടിംഗ് ആസ് ആൻ ഓഫീസ് ബോയ് അറ്റ് 10, ഐ ലേൺഡ് ദാറ്റ് എവരി സ്മോൾ സ്റ്റെപ് ബിൽഡ്സ് എ ഫൗണ്ടേഷൻ ഫോർ ബിഗ് ഡ്രീംസ്” എന്ന ഷിബിലി റഹ്മാന്റെ വാക്കുകൾ സ്ഥാപനത്തിന്റെ ദർശനം വ്യക്തമാക്കുന്നു. യുവതലമുറയ്ക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകി അവരെ ശാക്തീകരിക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
പ്രധാന നേട്ടങ്ങളും അംഗീകാരങ്ങളും
2022-ൽ ഇന്ത്യയിലെ എമർജിംഗ് എന്റർപ്രണർ അവാർഡ് കേന്ദ്ര മന്ത്രിയിൽനിന്ന് കരസ്ഥമാക്കി,കേരള സർക്കാരിന്റെ യങ് എന്റർപ്രണർ അവാർഡും നേടിയിട്ടുണ്ട്. യൂറോപ്യൻ വേൾഡ് റെക്കോർഡ്സ്, അമേരിക്കൻ വേൾഡ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ സ്ഥാപനത്തിന്റെയും ഷിബിലിയുടെയും നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
സാമൂഹിക സംഭാവനയും സ്വാധീനവും
– 50+ കോളേജുകളിൽ പ്രഭാഷണം
– 100+ ബിസിനസ് കോൺഫറൻസുകളിൽ പങ്കെടുത്തു
– 25,000+ വിദ്യാർത്ഥികളെ നേരിട്ട് സ്വാധീനിച്ചു
– 200,000+ സോഷ്യൽ മീഡിയ ഫോളോവേഴ്സ്
– സ്റ്റുഡന്റ്സ് ആർട്ട് പ്ലാറ്റ്ഫോം വഴി വിദ്യാർത്ഥികൾക്ക് വരുമാന മാർഗ്ഗം
– തന്റെ 16-20 വയസ്സിനിടയിൽ 10,000+ വിദ്യാർത്ഥികൾക്ക് മെന്ററിംഗ് നൽകി
ഭാവി പദ്ധതികൾ
വരും വർഷങ്ങളിൽ കേരളത്തിലെ 1000+ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും, അവരിൽ സംരംഭകത്വ മനോഭാവം വളർത്തിയെടുത്ത് മികച്ച സംരംഭങ്കരാക്കി മാറ്റാനും,ഇന്നവേഷൻ ആൻഡ് ഗ്രോത്ത് ഇക്കോസിസ്റ്റം വികസിപ്പിക്കാനുമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. കൂടാതെ, യുവ സംരംഭകർക്കായി ഒരു പുസ്തകവും പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.വിദ്യാഭ്യാസ മേഖലയിൽ നൂതന സംരംഭങ്ങൾഅവതരിപ്പിക്കുകയും സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്
ചുരുങ്ങിയ വയസ്സിൽ തന്നെ ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച ഷിബിലി റഹ്മാൻ, കേരളത്തിലെ യുവ സംരംഭകർക്ക് മികച്ച മാതൃകയാണ്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ധനകാര്യം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ, കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം