വ്യത്യസ്ത സേവനങ്ങളുമായി 21 കാരന്റെ സോഫ്റ്റ്വെയർ കമ്പനി : Coxdo Solutions

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സാലിഹ് എന്ന വിദ്യാർത്ഥി ആരംഭിച്ചതാണ് Coxdo Solutions എന്ന സോഫ്റ്റ്വെയർ കമ്പനി. കഴിഞ്ഞ ഒരു വർഷമായി പല രൂപത്തിലുള്ള സോഫ്റ്റ്വെയർ പ്രോഡക്ടുകളും സേവനങ്ങളും നൽകി വരുന്നുണ്ട്.നിലവിൽ ഇന്ത്യയിലും വിദേശത്തുമായി 50ലധികം ഉപഭോക്താക്കളുള്ള സ്റ്റാർട്ടപ്പാണ് Coxdo Solutions
തുടക്കം
ചെറുപ്പത്തിൽ തന്നെ കമ്പ്യൂട്ടറുകളോട് വളരെയധികം താൽപര്യം കാണിച്ചിരുന്ന സാലിഹ് പിന്നീട് ഡിസൈനിങ്ങിലും കോഡിങ്ങിലുമുള്ള തന്റെ പാഷൻ മനസ്സിലാക്കുന്നു.ബിടെക് പഠനകാലത്ത് തന്നെ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുകയും ശേഷം സ്വന്തമായി ഒരു ബ്രാൻഡ് നിർമ്മിക്കുക എന്ന ചെറുപ്പകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കുകയായിരുന്നു. 2024 ഏപ്രിലിലാണ് Coxdo Solutions എന്ന സംരംഭം ആരംഭിക്കുന്നത്. തുടക്കഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത് കൃത്യമായ ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിൽ ചില ബുദ്ധിമുട്ടുകളും മറ്റു ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നു എന്നാൽ ഇന്ന് അതിനെയെല്ലാം തരണം ചെയ്ത് മികച്ച രീതിയിലാണ് കമ്പനി മുന്നോട്ടുപോകുന്നത്
എന്താണ് Coxdo Solutions
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Coxdo Solutions വ്യത്യസ്തമായ പല സേവനങ്ങളും നൽകി വരുന്നുണ്ട്.15 ഓളം ടീം മെമ്പേഴ്സിന്റെ കൂട്ടമായ പ്രവർത്തനമാണ് Coxdo Solutions നെ മുന്നോട്ടു നയിക്കുന്നത്.സോഫ്റ്റ്വെയർ പ്രോഡക്റ്റ്സ്, വെബ്സൈറ്റ് ഡെവലപ്മെന്റ്,അപ്ലിക്കേഷൻ ഡെവലപ്മെന്റ്, കസ്റ്റം സോഫ്റ്റ്വെയർ ഡെവലപ്മെന്റ്,ഡാറ്റാ ബേസ് ഡെവലപ്മെന്റ്,അങ്ങനെ തുടങ്ങി സോഫ്റ്റ്വെയർ മേഖലയിലെ മുഴുവൻ സേവനങ്ങളും ചെയ്തുവരുന്നുണ്ട് അതോടൊപ്പം മാർക്കറ്റിംഗ് സർവീസുകളും ചെയ്യുന്നുണ്ട്
മികച്ച നേതൃത്വം
കമ്പനിയുടെ സ്ഥാപകനായ സാലിഹിന്ന് കൂടെ സഹ സ്ഥാപകനായി ഡിസൈനിങ് മേഖലയിൽ കാശിനാഥ് എന്ന സുഹൃത്തും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മിലൻ സജി എന്ന സുഹൃത്തും ഉണ്ട്. ഇവരുടെ കൃത്യമായ നേതൃത്വത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്
പല സംരംഭങ്ങൾ ഒന്നിക്കുന്ന Coxdo Group Of Companies
Coxdo Group Of Companies ന്റെ സ്ഥാപകനും സിഇഒയുമായ സാലിഹിന്റെ പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു വ്യത്യസ്ത സംരംഭങ്ങൾ തുടങ്ങി അതിനെ ഒന്നിപ്പിക്കുന്ന ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങുക എന്നത്. നിലവിൽ Coxdo Coxdo Solutions, Coxdo Academy,Coxdo Marketing Agency എന്നീ സംരംഭങ്ങളാണ് പ്രവർത്തിച്ചു വരുന്നത്. Coxdo അക്കാദമിയിൽ ഓൺലൈനായി ചില കോഴ്സുകൾ നൽകി വരുന്നുണ്ട്. മാർക്കറ്റിംഗ് ഏജൻസി Coxdo Solutions ന്റെ കീഴിൽ തന്നെയാണ് നിലവിൽ പ്രവർത്തിക്കുന്നത്
ഭാവി പദ്ധതികൾ
ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന സോഫ്റ്റ്വെയർ കമ്പനിയാക്കി വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാവശ്യം വരുമാനം വന്നതിനുശേഷം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹെഡ് കോർട്ടേഴ്സ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട് കൂടാതെ മാർക്കറ്റിംഗ് ഏജൻസി സെപ്പറേറ്റായി പ്രവർത്തനമാരംഭിക്കും ഉടനെ തന്നെ അതിന്റെ ലോഞ്ചിംഗ് ഉണ്ടായിരിക്കുന്നതാണ്. Coxdo അക്കാദമി പുതിയ സംവിധാനങ്ങളും, കോഴ്സുകളും ഉൾപ്പെടുത്തി ഓൺലൈനായി റീ ലോഞ്ചിങ്ങും വരും ഭാവിയിൽ തന്നെ ഉണ്ടാകുന്നതായിരിക്കും