മെറ്റാ മോഡലിലൊരു കമ്പനി ഇന്ത്യയിൽ പടുത്തുയർത്തുക,വ്യത്യസ്ത ആശയവുമായി കൗമാരക്കാർ : Turtle / appoim

0
1000427359

ജീവിതം ടെക്‌നോളജിയുടെ സഹായത്തോടെ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം കടയ്ക്കലിൽ നിന്നുള്ള അമീൻ മുഹമ്മദ്, അഭിനവ് എന്ന സുഹൃത്തുക്കൾ ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്. അവരുടെ സ്വപ്നം, സ്വയം പര്യാപ്തമായ ടെക്‌നോളജി എക്കോസിസ്റ്റം രൂപപ്പെടുത്തുക എന്നതാണ്. ഇന്ത്യ ഇപ്പോഴും അന്തർദേശീയ കമ്പനികളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ചൈന പോലെയുള്ള രാജ്യങ്ങൾ സ്വന്തം ടെക്‌നോളജി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് ഇതിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് അവർ മെറ്റാ മോഡലിൽ ടർട്ടിൽ എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്, അതിന്റെ ആദ്യ പ്രോഡക്റ്റായ appoim വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

തുടക്കം

അമീനും അഭിനവും ആദ്യമായി കണ്ടുമുട്ടിയത് ഹയർസെക്കൻഡറി കാലത്ത് ഒരു സബ് ജില്ലാ കലോത്സവത്തിലെ ഐടി ഫെസ്റ്റിലായിരുന്നു, വെബ് ഡിസൈനിങ്ങിലും ടെക്‌നോളജിയിലുമുള്ള താൽപര്യം വഴിയാണ് ഇരുവരുടെയും സൗഹൃദം വളർന്നത്. ഇതിനാൽ ടർട്ടിൽ എന്ന ആശയം ആവിഷ്കരിക്കാൻ അവർക്ക് പ്രചോദനം ലഭിച്ചു. തുടക്ക സമയത്ത് പല വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്,19,18 വയസ്സുള്ള അഭിനവിനും അമീനും പ്ലസ്ടുവിന് ശേഷം പഠനം തുടരുക എന്ന നിർദ്ദേശങ്ങൾ പലരിൽ നിന്നും കേൾക്കുകയുണ്ടായി എന്നാൽ തങ്ങളുടെ സംരംഭത്തിൽ തുടരാനാണ് ഇരുവരും തീരുമാനിച്ചത് 

എന്താണ് appoim 

അപ്പോയിം (Appoim) ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ്, കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമാണ്, വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണൽസിനെയും ഉപയോക്താക്കളെയും ബന്ധിപ്പിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 

ഉപയോക്താക്കൾക്ക് വ്യത്യസ്ത പ്രൊഫഷണൽസിനെ, ഉദാഹരണത്തിന്: ഡോക്ടർമാർ, വക്കീലുമാർ,സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ മുതലായവരെ തിരഞ്ഞെടുത്ത് അവരുടെ സേവനം ലഭ്യമാക്കാൻ ആപ്പോയിം ഉപയോഗിക്കാം. പ്രൊഫഷണലുകൾക്ക് അവരുടെ സൗകര്യപ്രകാരമുള്ള സമയം ഈ പ്ലാറ്റ്‌ഫോമിൽ ഷെഡ്യൂൾ ചെയ്യാൻ കഴിയും, ഇത് ഉപയോക്താക്കൾക്ക് അവരുടെ ആവശ്യത്തിന് അനുയോജ്യമായ സമയത്ത് ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്നു.

ഉപയോക്താക്കൾക്ക് ഓൺലൈനോ ഓഫ്‌ലൈനോ സേവനങ്ങൾ ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.ഫലപ്രദമായ സുരക്ഷാ സംവിധാനം ഉൾപ്പെടുത്തി കൊണ്ടുള്ള appoim നിലവിൽ വെബ് ആപ്ലിക്കേഷനാണ്, ഉടൻ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ കൂടി ലഭ്യമായിരിക്കും.

നിലവിലെ സ്ഥിതി, വികസനം

ഇപ്പോൾ ടർട്ടിൽ ടീമിനെ വികസിപ്പിക്കാനും വിപണിയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും തയ്യാറായിരിക്കുകയാണ്. 50 ലക്ഷം രൂപയോളം ഫണ്ട് ആവശ്യമാണെന്ന് അവർ കരുതുന്നു, ഇത് ഡിജിറ്റൽ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്.

നേട്ടങ്ങളും അംഗീകാരങ്ങളും

കേരളത്തിലെ പ്രമുഖ ടെക് കമ്പനികളിൽ ഒന്നായ Talrop അവരുടെ ‘സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാമിലൂടെ’ സെലക്ട് ചെയ്യുകയും,അവരുടെ ഭാഗത്തുനിന്ന് തങ്ങളുടെ സ്റ്റാർട്ടപ്പിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ച്ചർ, ഓഫീസ് തുടങ്ങി മറ്റു നെറ്റ് വർക്കിംഗ് മാർക്കറ്റിംഗ് കാര്യങ്ങളെല്ലാം ലഭിച്ചു വരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം പോത്തൻകോട് ടെക്കീസ് പാർക്കിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആമസോൺ എ ഡബ്ലിയു എസ് പോലെയുള്ള കമ്പനികളിൽ നിന്ന് സ്റ്റാർട്ടപ്പ് ഗ്രാന്റുകളും ലഭിച്ചിട്ടുണ്ട്.സ്റ്റാർട്ടപ്പ് തമിഴ്നാടിനു കീഴിൽ ആരംഭം സ്റ്റാർട്ടപ്പ് കോണ്ടസ്റ്റ് എന്ന ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിൽ അന്തിമമായി ഷോർട്ട് ലിസ്റ്റ് ചെയ്ത 15 സ്റ്റാർട്ടപ്പുകളിൽ കേരളത്തിൽ നിന്ന് യോഗ്യത നേടിയ ഏക സ്റ്റാർട്ടപ്പ് അപ്പോയിമാണ് 

ഭാവി പദ്ധതികൾ

വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള പദ്ധതികൾക്കായി കേരളത്തിൽ ഉപയോക്തൃ അടിത്തറ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രം. അതിനുശേഷം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച്, രാജ്യത്തെ ഈ മേഖലയിലെ പ്രധാന പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനാണ് ലക്ഷ്യം.ശേഷം മികച്ച ബ്രാൻഡ് വാല്യു ഉണ്ടാക്കിയെടുത്ത് വിദേശരാജ്യങ്ങളിലേക്കും കമ്പനി വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *