മൂന്നു സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഡെസേർട്ട് ബ്രാൻഡ് ഇന്ന് സൗത്ത് ഇന്ത്യയിൽ അതിവേഗം വളരുന്ന കമ്പനി:smoocho

സുഹൃത്തുക്കളായ ജാസിം, ഹുബൈൽ ഹിലാൽ, ജംഷീർ എന്നിവർ ചേർന്ന് 2023 ൽ ആരംഭിച്ചതാണ് smoocho എന്ന സ്റ്റാർട്ടപ്പ്, സാധാരണക്കാർക്ക് അന്യമായിരുന്ന ഡെസേർട്ടുകളെ ജനകീയമാക്കുന്നതിൽ smoocho വഹിച്ച പങ്ക് വളരെ വലുതാണ്.ഇന്ന് കേരളത്തിലും കർണാടകയിലുമായി 24 ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുന്ന smoocho, ഈ വർഷം അവസാനത്തോടെ 40 ഔട്ട്ലെറ്റുകൾ കൂടി തുറക്കാനിരിക്കുകയാണ്.
വ്യത്യസ്തമായ സമീപനം
സുഹൃത്തുക്കൾക്ക് ഡെസേർട്ട് കഴിക്കാൻ നൽകേണ്ടിവന്ന വൻ വിലയുള്ള ബിൽ പരിശോധിക്കുമ്പോൾ ലഭിച്ച ചർച്ചയിൽ നിന്നാണ് smoocho ആശയത്തിന് ജന്മം നൽകിയത്.സാധാരണക്കാർക്ക് ഡെസേർട്ടുകൾ വളരെ ഉയർന്ന വിലയിലാണ് ലഭിക്കുന്നതെന്ന ബോധ്യം ഇവർക്ക് ലഭിച്ചു. ഈ ബോധ്യത്തിൽ നിന്നാണ് ഉയർന്ന ക്വാളിറ്റിയിലുള്ള ഡെസേർട്ടുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ബിസിനസ് മോഡൽ രൂപകൽപ്പന ചെയ്തതും.
ഫ്രാഞ്ചൈസി മോഡലെടലിലാണ് smoocho പ്രവർത്തിക്കുന്നത്. ഇതിൽ ഫ്രാഞ്ചൈസി എടുക്കാൻ വേണ്ട ആദ്യ മുതൽമുടക്ക് 7 ലക്ഷം രൂപയുടെ താഴെയാണ്, അതിൽ ‘എ ടു സെഡ്’ കാര്യങ്ങൾ ഉൾപ്പെടുന്നു.വളരെ കുറഞ്ഞ നിക്ഷേപത്തിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരെ ഈ ഫ്രാഞ്ചൈസി ആകർഷിക്കുന്നു.
കൂടാതെ, ലാഭ-നഷ്ടത്തിൽ എല്ലാവരും ഒത്തുചേരുന്ന പങ്കാളിത്ത മോഡലിലാണ് smoocho പ്രവർത്തിക്കുന്നത്. ഇതുവരെ ഒരു ഫ്രാഞ്ചൈസിയും നഷ്ടത്തിലായിട്ടില്ല. ചിലർക്ക് മാസം 3 ലക്ഷംവരെ ലാഭം ലഭിക്കുന്നതായും കമ്പനി പറയുന്നു.
വ്യാപന പദ്ധതികളും ഭാവി കാഴ്ചപ്പാടുകളും
ഈ വർഷം അവസാനത്തോടെ 40 പുതിയ ഔട്ട്ലെറ്റുകൾ കൂടി smoocho തുറക്കും. 2025 ആകുമ്പോഴേക്കും അഞ്ച് രാജ്യങ്ങളിൽ നൂറിലധികം ഔട്ട്ലെറ്റുകളുണ്ടാകാൻ പദ്ധതിയിടുകയാണ് കമ്പനി.
ഒരു ലളിതമായ ആശയം, തന്ത്രപരവും വിജയകരവുമായ ബിസിനസ് മോഡൽ, ഫലപ്രദമായ നടപ്പാക്കൽ എന്നിവയുടെ സമ്മിശ്രണമാണ് smoocho യുടെ യാത്ര. ഉയർന്ന ക്വാളിറ്റിയിലുള്ള ഡെസേർട്ടുകളെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് ദക്ഷിണ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചിരിക്കുകയാണ്