മാർക്ക് സക്കർബർഗ്: ഒരു ഡിജിറ്റൽ യുഗത്തിന്റെ സൃഷ്ടാവ്

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ചെറിയ ഹോസ്റ്റൽ മുറിയിൽ നിന്നാണ് മാർക്ക് സക്കർബർഗിന്റെ ലോകത്തെ മാറ്റിമറിക്കുന്ന യാത്ര തുടങ്ങിയത്. ഒരു സാധാരണ കോളേജ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, തന്റെ സഹപാഠികളെ ഒരുമിപ്പിക്കുന്നതിനായി ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ സ്വപ്നം ഫേസ്ബുക്കിൽ തുടങ്ങി ഇന്ന് മെറ്റാവേഴ്സിൽ എത്തിനിൽക്കുകയാണ്
ഫേസ്ബുക്കിന്റെ ജനനം 2004 ലാണ് ‘ദ ഫേസ്ബുക്ക്’ എന്ന പേരിൽ ആരംഭിച്ച ഈ സൈറ്റ് ഹാർവാർഡ് കാമ്പസിലെ വിദ്യാർത്ഥികൾക്കിടയിൽ വളരെ പെട്ടെന്ന് പ്രചരിച്ചു. പഠനത്തിനിടയിലും തന്റെ സൃഷ്ടിയെ പരിപാലിക്കാൻ സക്കർബർഗ് തീരുമാനിച്ചു.ലോകത്തെ ബന്ധിപ്പിച്ചു കൊണ്ട് ഹാർവാർഡിനപ്പുറത്തേക്ക് വളർന്ന ഫേസ്ബുക്ക്, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല, പൊതുജനങ്ങളിൽ കൂടി വ്യാപിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായി മാറി.
ഫേസ്ബുക്കിന്റെ വളർച്ചയിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. കോടതി വ്യവഹാരങ്ങൾ, മത്സരം സംബന്ധിച്ച വിവാദങ്ങൾ എന്നിവ അതിൽ ചിലതാണ്. എന്നാൽ സക്കർബർഗും സംഘവും ഈ വെല്ലുവിളികളെ മറികടന്ന് ഫേസ്ബുക്കിനെ ലോകത്തെ മാറ്റിമറിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാക്കി മാറ്റി.
ഫേസ്ബുക്ക് കുടുംബം പിന്നീട് വളർന്നു തുടർന്നുകൊണ്ടിരുന്നു ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നീ ജനപ്രിയ ആപ്ലിക്കേഷനുകളെ ഏറ്റെടുത്തതോടെ ഫേസ്ബുക്ക് കുടുംബം കൂടുതൽ വലുതായി.ലോകത്തെ ഏറ്റവും ശക്തമായ കമ്പനികളിലൊന്നായി മാറിയെങ്കിലും സക്കർബർഗ് സാമൂഹിക പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ നിരവധി സംരംഭങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്
മെറ്റാവേഴ്‌സ് ഒരു പുതിയ ലോകമാണ് ഫേസ്ബുക്കിന്റെ പേര് മെറ്റയായി മാറ്റിയതോടെ, സക്കർബർഗിന്റെ ശ്രദ്ധ മെറ്റാവേഴ്‌സ് എന്ന പുതിയ ഒരു ഡിജിറ്റൽ ലോകത്തേക്ക് തിരിഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസുകളുടെ ഒരു വലിയ ലോകമാണ് മെറ്റാവേഴ്സ്. വരും ഭാവിയിൽ അതിന്റെ കൂടുതൽ ഉപയോഗങ്ങളും പ്രവർത്തനരീതികളും നമുക്ക് മനസ്സിലാക്കാൻ സാധിക്കും
ഫേസ്ബുക്കിന്റെ വിജയത്തോടെ മാർക്ക് സക്കർബർഗ് ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളായി മാറി. എന്നാൽ സമ്പത്ത് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമല്ലെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഇന്ന് മെറ്റാവേഴ്സും മെറ്റാ എഐ പോലുള്ള പദ്ധതികളിലൂടെ ഇലോൺ മസ്കിന് പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് അദ്ദേഹം
ഒരു ചെറിയ ഹോസ്റ്റൽ മുറിയിൽ നിന്ന് തുടങ്ങിയ ഒരു സ്വപ്നം ലോകത്തെ മാറ്റിമറിച്ചു. മാർക്ക് സക്കർബർഗിന്റെ കഥ യുവാക്കൾക്കും, സംരംഭകർക്കും പ്രചോദനമാകുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ കഥയിൽ നിന്ന് നമുക്ക് പഠിക്കാനുള്ള ഏറ്റവും വലിയ പാഠം, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അധ്വാനിക്കുക എന്നതാണ്.
ഡിജിറ്റൽ ലോകത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് നമുക്കറിയില്ല. എന്നാൽ മാർക്ക് സക്കർബർഗ് തന്റെ സ്വപ്നങ്ങളോടെയും പദ്ധതികളോടെയും മുന്നോട്ടു പോകുകയാണ്. അദ്ദേഹത്തിന്റെ ഭാവി നമ്മെ ആശ്ചര്യപ്പെടുത്തുന്നതായിരിക്കും