പിസി മുസ്തഫ: കഠിനാധ്വാനവും ഐഡി ഫ്രഷിന്റെ വിജയവഴികളും

വയനാട്ടിലെ ചെറുഗ്രാമമായ ചെന്നലോടിൽ ജനിച്ച പിസി മുസ്തഫയുടെ ജീവിതം ഏറ്റവും പ്രചോദനാത്മകമാണ്. സാധാരണ കൂലിപ്പണിക്കാരനായ പിതാവിന്റെ മകനായ മുസ്തഫ, കഠിനാധ്വാനവും നിരന്തര പ്രയത്നവും കൊണ്ട് 2000 കോടിയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി. ഐഡി ഫ്രഷ്, നിലവിൽ 2000 കോടിയിലധികം ബ്രാൻഡ് മൂല്യമുള്ള കമ്പനിയാണ്. ഈ സംരംഭത്തിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമാണ് അദ്ദേഹം.
പ്രാഥമിക പ്രതിസന്ധികളും വിജയം തേടിയ കഠിനാധ്വാനവും
പിസി മുസ്തഫയുടെ ബാല്യം ദാരിദ്ര്യത്താൽ നിറഞ്ഞതായിരുന്നു. ആറാം ക്ലാസ്സിൽ പരാജയപ്പെട്ട അദ്ദേഹം കൂലിപ്പണിക്കാരനായി ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം സ്കൂളിലേക്ക് മടങ്ങി, പഠനത്തിൽ ഒന്നാമനായി.
ഉന്നത വിദ്യാഭ്യാസം നൽകാൻ അദ്ദേഹത്തിന്റെ പിതാവിന്റെ കയ്യിൽ പണമില്ലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിലെ സൗജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത 15 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം.തുടർന്ന് എൻജിനീയറിങ്ങിന് കോഴിക്കോട് ആർ സിയിൽ പ്രവേശനം ലഭിക്കുകയും എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു
ദൗത്യം തുടർന്ന യാത്രകളും സംരംഭകത്വത്തിലേക്കുള്ള പാത
ദുബായ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം,തന്റെ മുപ്പതാം വയസ്സിൽ വീണ്ടും പഠനരംഗത്തേക്ക് വരികയാണ്. ഒരു യാത്രയിൽ ബാംഗ്ലൂർ ഐ ഐ എമ്മിന്റെ ക്യാമ്പസ് കണ്ട് ആകൃഷ്ടനായ അദ്ദേഹം അവിടെ അഡ്മിഷൻ നേടുന്നതിന് വേണ്ട കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു.സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്കൂൾ ആയ ബാംഗ്ലൂർ ഐ.ഐ.എമ്മിൽ നിന്ന് അദ്ദേഹം എം.ബി.എ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ അടുത്ത ഘട്ടം സംരംഭകത്വത്തിലേക്കായിരുന്നു.
ഐഡി ഫ്രഷിന്റെ തുടക്കം
2005-ൽ, 50,000 രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെയാണ് പിസി മുസ്തഫയും കുടുംബാംഗങ്ങളും ഐഡി ഫ്രഷ് ആരംഭിച്ചത്. ഒരു ചെറിയ മിഷീനും സ്കൂട്ടറും മാത്രം ഉപയോഗിച്ച് മാവും മറ്റ് ഭക്ഷ്യവസ്തുക്കളും പാക്ക് ചെയ്ത് സ്റ്റോറുകളിൽ വിതരണം ചെയ്‌തു.
വാല്യു സിസ്റ്റത്തിലൂന്നിയ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനായിരുന്നു അവരുടെ ദൃഢനിശ്ചയം. തങ്ങളുടെ ബ്രാൻഡിന്റെ ആധികാരികതയും ഗുണമേന്മയും സംരക്ഷിക്കുന്നതിന്, ചില വമ്പൻ ഡീലുകളും അവർ നിരസിച്ചു.ഇതിലൂടെ ഇന്ത്യൻ വിപണിയിൽ എങ്ങനെ പലിശ ഇല്ലാതെ ബിസിനസ് ചെയ്യാമെന്ന് തെളിയിക്കുകയാണ് ഐഡി ഫ്രഷും മുസ്തഫയും
ഐഡി ഫ്രഷിന്റെ വളർച്ച
ആദ്യം ദിവസേന 10 പാക്കറ്റ് ഇഡ്ഡലിയും ദോശമാവും വിറ്റ ഐഡി ഫ്രഷ്, ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 20,000-ത്തിലധികം സ്റ്റോറുകളിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. മംഗലാപുരം മുതൽ ദുബായ് വരെയുള്ള വിപണികളിൽ പരമ്പരാഗത മാവുകൾക്കും ചപ്പാത്തി, പറാത്ത തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ഈ ബ്രാൻഡ് വലിയ സ്വീകാര്യത നേടി.
3000-ത്തിലധികം ജീവനക്കാരും 2000 കോടിയിലധികം മൂല്യവുമായ ഐഡി ഫ്രഷ് ഇന്നും പുതിയ മാർക്കറ്റുകളിലേക്ക് പടരുകയാണ്. പിസി മുസ്തഫയുടെ വിജയകഥ അതിജീവനത്തിന്റെയും സംരംഭകത്വത്തിന്റെയും അമൂല്യ പാഠം മനസിലാക്കുന്നതിന് ഉദാഹരണമാണ്.
മായം ഇല്ലാത്ത, ആരോഗ്യമാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രചാരം
ഐഡി ഫ്രഷ്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൃത്യമായ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ നൽകുന്ന ഒരു മുൻനിര ബ്രാൻഡ് ആയി മാറി. മായം ഇല്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ അവർ നല്ല ആരോഗ്യത്തിനും ഗുണമേന്മയുള്ള ഭക്ഷണത്തിനും പ്രാധാന്യം നൽകുന്നു.
പിസി മുസ്തഫയുടെ ജീവിതം, സംരംഭകത്വവും കഠിനാധ്വാനവും എങ്ങനെ മനുഷ്യനെ ഉയരങ്ങളിൽ എത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഐഡി ഫ്രഷിന്റെ കൂറ്റൻ വളർച്ചയ്ക്ക് പിന്നിൽ അദ്ദേഹത്തിന്റെ ദർശനവും പ്രതിബദ്ധതയും പ്രധാനമാണ്.