പതിനേഴാം വയസ്സിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയിലെ മികച്ച ഐടി കമ്പനികളിലൊന്ന് : TNM ONLINE SOLUTIONS

ഒരുപാട് സ്വപ്നങ്ങൾ കാണുക എന്നിട്ട് ആ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുക കഠിനാധ്വാനം ചെയ്യുക ശേഷം കണ്ട സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഓരോന്നായി നേടിയെടുത്ത പലരെയും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തിയ ഊർജ്ജസ്വലനായ ഒരു യുവ സംരംഭകന്റെ വിജയ കഥയാണിത്
കണ്ണൂർ സ്വദേശിയായ TNM ജവാദ് തന്റെ പതിനേഴാം വയസ്സിൽ ആരംഭിച്ചതാണ് ‘TNM Online Solutions’ എന്ന വെബ് ഡിസൈൻ കമ്പനി.വാടക വീട്ടിൽ താമസിച്ചിരുന്ന ജവാദ് സ്വന്തമായി ഒരു വീട് വെക്കുക എന്ന സ്വപ്നം നേടിയെടുക്കാൻ വേണ്ടി പ്ലസ് വണ്ണിൽ പഠിക്കമ്പോഴാണ് ഈ സംരംഭം തുടങ്ങുന്നത്.വളരെ വൈകാതെ തന്നെ ജവാദിന്റെ പത്തൊമ്പതാം വയസ്സിൽ ആ സ്വപ്നം പൂവണിഞ്ഞു.പിന്നീട് വിജയത്തിന്റെ പടികൾ ഓരോന്നായി അദ്ദേഹം കയറിത്തുടങ്ങി.ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വെബ് ഡിസൈനിങ് കമ്പനികളിൽ ഒന്നായി തീർന്നിരിക്കുകയാണ് TNM Online Solutions’
അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ ജവാദ് ചെറിയ രൂപത്തിൽ വെബ്സൈറ്റ് ഡിസൈൻ ചെയ്യുമായിരുന്നു.കാരണം തന്റെ പിതാവ് ആ സമയത്ത് അവനു വേണ്ട കമ്പ്യൂട്ടറും ഇന്റർനെറ്റുമെല്ലാം മേടിച്ചു കൊടുത്തിരുന്നു.അങ്ങനെയാണ് അദ്ദേഹം ടെക് ലോകത്തേക്ക് കടന്നുവരുന്നത്.പത്താം ക്ലാസിൽ എത്തുമ്പോഴേക്കും അത്യാവശ്യം ഈ മേഖലയിൽ അറിവ് സമ്പാദിച്ചിരുന്നു.വീട്ടിലെ ചില ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളും പിടികൂടിയ സാഹചര്യത്തിലാണ് എന്തുകൊണ്ട് വെബ്സൈറ്റ് ഡിസൈൻ ചെയ്തു കൊണ്ട് പണം സമ്പാദിച്ചു കൂടാ എന്ന ആശയം ജവാദിന്റെ മനസ്സിൽ ഉദിക്കുന്നത് അങ്ങനെയാണ് തന്റെ പതിനേഴാം വയസ്സിൽ 2013 ൽ ‘TNM Online Solutions’ എന്ന സംരംഭം ആരംഭിക്കുന്നത്.കണ്ണൂർ മുൻസിപ്പാലിറ്റി കോംപ്ലക്സിലെ ചെറിയൊരു മുറിയിലായിരുന്നു ആദ്യത്തെ ഓഫീസ്.തന്റെ അധ്യാപകരായിരുന്നു കമ്പനിയിലെ ആദ്യത്തെ സ്റ്റാഫ് അംഗങ്ങൾ എന്നത് കൗതുകകരമായ കാര്യമാണ്

തുടക്ക ഘട്ടത്തിൽ കമ്പനിക്ക് ലഭിക്കേണ്ടിയിരുന്ന പല പ്രോജക്ടുകളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു കാരണം അദ്ദേഹത്തിന്റെ പ്രായമായിരുന്നു വില്ലൻ.ഈ ചെറിയ പയ്യൻ എന്ത് ചെയ്യാനാണ് എന്ന ആശങ്ക പലരിലും ഉണ്ടായി.പക്ഷേ പിന്നീട് അതിനെയെല്ലാം മറികടന്ന് പുതിയ നേട്ടങ്ങൾ കൈവരിക്കാൻ തുടങ്ങി, പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തി നടപ്പിലാക്കി,ചെറിയ ഓഫീസിൽ നിന്ന് വലിയ വിശാലമായ ഓഫീസിലേക്ക് മാറി.ഇന്ന് 27 രാജ്യങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം ക്ലൈന്റുകളുള്ള,അമ്പതിലധികം മീഡിയ കവറേജ് ലഭിച്ച ഇന്ത്യയിലെ വലിയ കമ്പനികളിലൊന്നായി മാറി. നിലവിൽ ബാംഗ്ലൂരിലെ വേൾഡ് ട്രേഡ് സെന്ററിലാണ് ‘TNM Online Solutions’ ന്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്
എന്താണ് TNM Online Solutions
വെബ്സൈറ്റ് ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, ഇ കൊമേഴ്സ് തുടങ്ങി കുറഞ്ഞ സർവീസുകളിൽ മാത്രം ഫോക്കസ് ചെയ്ത് പ്രവർത്തിക്കുന്ന വെൽ ഡെഡിക്കേറ്റഡ് കമ്പനിയാണ് TNM Online Solutions.അടുത്ത ഭാവിയിൽ തന്നെ ഇന്ത്യയിലെ നമ്പർ വൺ വെബ് ഡിസൈനിങ് കമ്പനി ആയിത്തീരാനുള്ള പരിശ്രമത്തിലാണ് ഇതിലെ മുഴുവൻ ടീം അംഗങ്ങളും.കമ്പനിയിൽ 11 വർഷമായിട്ട് കർശനമായ ലീവ് പോളിസിയോ പഞ്ചിംഗ് സിസ്റ്ററ്റമോ ഇല്ല(സാധാരണ രൂപത്തിലുള്ള സംവിധാനങ്ങൾ ഉണ്ട് കർശനമായി ഇല്ല എന്ന് മാത്രം) ഇതിൽനിന്ന് നമുക്ക് നൽകുന്ന പാഠം സ്റ്റാഫ് അംഗങ്ങളെ വേർതിരിച്ചു കാണാതെ എല്ലാവരും ഒറ്റക്കെട്ടായി ഒരു ടീം ആയിട്ടാണ് മുന്നോട്ടുപോകുന്നത് എന്നാണ്. ഇതാണ് ഇവരുടെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് മനസ്സിലാക്കാം
വ്യത്യസ്ത മേഖലകളിലേക്ക് സംരംഭം വ്യാപിപ്പിക്കുന്നു
ഐടി കമ്പനിക്ക് ശേഷം ഒരു ഐടി എജുക്കേഷൻ സ്ഥാപനം ആരംഭിച്ചു നിലവിൽ അത് വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ശേഷം ‘TNM Auto Hub’എന്ന പേരിൽ ഒരു കാർ കെയർ സെന്റർ തുടങ്ങുകയും വിജയത്തിലെത്തിയപ്പോൾ അതിന് നല്ലൊരു വാല്യൂഷൻ ലഭികുകയും ചെയ്തു. പിന്നീട് മറ്റൊരു ടീമിന് ഈ സംരംഭം വിൽപ്പന നടത്തുകയാണുണ്ടായത്.അതിനുശേഷം ടി എൻ എം സ്പോർട്സ് ഹബ് എന്ന പേരിൽ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ ഫുട്ബോൾ ടർഫുകൾ ആരംഭിച്ചു. നിലവിൽ നല്ല രീതിയിലാണ് ഈ സംരംഭവും പ്രവർത്തിച്ചു വരുന്നത്. വെബ് ഡിസൈൻ കമ്പനിയിൽ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പല സംരംഭങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഇന്ന് TNM Group Of Companies ആയിതീർന്നിരിക്കുകയാണ്
വളർന്നുവരുന്ന സംരംഭകരോട് ജവാദിന് പറയാനുള്ളത് : ‘ക്ഷമ തന്നെയാണ് ഏറ്റവും പ്രധാനം എന്നതാണ്’.എളുപ്പത്തിൽ ഒരിക്കലും ആർക്കും വലിയ കോടീശ്വരനോ ബിസിനസ് ലീഡറോ ആകാൻ കഴിയില്ല ക്ഷമയും കഠിനാധ്വാനവും കൺസിസ്റ്റൻസിയും ഉണ്ടെങ്കിലേ നമ്മൾ ലക്ഷ്യത്തിലെത്തുകയുള്ളൂ എന്നതാണ് വസ്തുത