ഡ്രിങ്ക്സ് മേഖലയിൽ യഥാർത്ഥ ഫ്രൂട്ട്സുമായി ഫ്രഷ് ജ്യൂസ് സ്റ്റാർട്ടപ്

0
zee sip copy

ഡ്രിങ്ക്സ് മേഖലയിൽ നിലവിൽ വിപണിയിലുള്ള ജ്യൂസുകൾ യഥാർത്ഥ ഫ്രൂട്സിന്റെ കണ്ടന്റ് ഇല്ലാതെ എസ്സൻസോ കെമിക്കലുകളോ വെച്ച് നിർമിക്കുന്ന ഉത്പന്നങ്ങളാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം പാനീയങ്ങളിൽ നിന്ന് വ്യത്യസ്തമായി യഥാർത്ഥ ഫ്രൂട്സ് ഉൾപ്പെടുത്തി നിർമ്മിക്കുന്ന Zee Sip എന്ന ഡ്രിങ്ക്സ് സ്റ്റാർട്ടപുമായി വിപണിയിലെത്തിയിരിക്കുകയാണ് കൈഫ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ

തിരുവനന്തപുരം സ്വദേശിയായ കൈഫിന് ചെറുപ്പം മുതലേ ബിസിനസ് ചെയ്യുക എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. തന്റെ പിതാവ് ഒരു ബിസിനസുകാരനാണ് സ്വാഭാവികമായും കൈഫിന്റെയും താൽപര്യവും അതായി തീർന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ പേന, സോപ്പ് 

ഉണ്ടാക്കി വിൽപ്പന നടത്തൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തിരുന്നു. ഏഴാം ക്ലാസ് പൂർത്തിയായതിനു ശേഷം ഖുർആൻ പഠനത്തിന് ഒരു ഇസ്ലാമിക സ്ഥാപനത്തിൽ ചേർന്നു പഠിച്ചു. പത്താം ക്ലാസിനു ശേഷം ഹയർസെക്കൻഡറി പഠനം കോഴിക്കോട് ഒരു ബി സ്കൂളിലാണ് നിർവഹിച്ചത്. അതേസമയത്ത് തന്നെ ബിസിനസിലേക്കും കാലെടുത്തു വെച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞതിനുശേഷം പിന്നീട് ഒരു നിയമ സ്ഥാപനത്തിലും അതുപോലെ താൻ പഠിച്ച സ്കൂളിലുമെല്ലാം കൈഫ് ജോലി ചെയ്യുകയും ചെയ്തിരുന്നു

ബി സ്കൂളിലെ പഠന സമയത്താണ് കൂടുതൽ ആശയങ്ങളും സംരംഭം വികസിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളും എക്സ്പോഷാറുകളുമെല്ലാം ലഭിക്കുന്നത്. പ്ലസ് ടു വിദ്യാർഥിയായിരിക്കെ തന്നെയാണ് സ്വന്തം സ്കൂളിന്റെ കോമ്പൗണ്ടിൽ Zeal Cafe എന്ന പേരിൽ ആദ്യ സംരംഭം ആരംഭിക്കുന്നത്. തന്റെ ആദ്യ സംരംഭമായ zeal cafe ആണ് ബാക്കി എല്ലാ കാര്യങ്ങൾക്കും പിൻബലവും പ്രചോദനവുമായി നിൽക്കുന്നത്.ആ കാലഘട്ടത്തിൽ പല ഇവന്റുകളിലും പോയി സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം നടത്തുകയും ചെയ്തിരുന്നു അങ്ങനെയാണ് ജ്യൂസ് എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്

ജ്യൂസ് ഫീൽഡിൽ തനിക്കുള്ള താൽപര്യം കാരണം പ്ലസ് ടു കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം ചെന്നൈയിലേക്ക് പോവുകയും അവിടെ നിന്നാണ് Zee Sip എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. തുടക്ക സമയത്ത് ജ്യൂസ് ഉൽപ്പന്നങ്ങൾ എങ്ങനെ മാർക്കറ്റിലേക്ക് എത്തിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെയുള്ള ഒരു പരീക്ഷണ ഘട്ടമായിരുന്നു. ഏകദേശം 5 മാസക്കാലത്തോളം ഇത് തുടർന്നു. ഈയൊരു സമയത്ത് തന്റെ ബാല്യകാല സുഹൃത്തായ മുഹമ്മദും തന്റെ ടീമിലേക്ക് ചേരുന്നുണ്ട്. ചെറുപ്പം മുതൽ അവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു അതിന്റെയൊരു സാക്ഷാത്കാരമാണ് ഇതെന്ന് വിലയിരുത്താം.ചെന്നൈയിലെ അനുഭവങ്ങൾ വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു.രണ്ടുപേർക്ക് സൗകര്യമുള്ള മുറിയിൽ നാലുപേർ കിടന്നു കൊണ്ടും, ഭക്ഷണത്തിന് ഫണ്ട് ഇല്ലാതെ കഷ്ടപ്പെട്ടും, റൂമിൽ നിന്ന് ഇറക്കിവിട്ടും ദർഗകളിൽ നിന്ന് ഭക്ഷണം കഴിച്ചും റോഡ് സൈഡിൽ കിടന്നുറങ്ങിയുമായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്.പിന്നീട് ചെന്നൈയിൽ നിന്ന് പ്രൊഡക്ഷൻ സെന്റർ കോഴിക്കോട്ടേക്ക് മാറ്റി ആദ്യഘട്ടമെന്നോണം നിലവിൽ എറണാകുളം ഏരിയകളിലുള്ള ഷോപ്പുകളിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്

എന്താണ് Zee Sip

നിലവിൽ മാർക്കറ്റിൽ ഒരുപാട് വെറൈറ്റി ഡ്രിങ്ക്കൾ ഉണ്ട് പക്ഷേ അവരാരും മനുഷ്യന്മാരുടെ ആരോഗ്യത്തെ പരിഗണിക്കുന്നില്ല. എന്താണ് കലക്കി കൊടുക്കുന്നത് എന്നും വ്യക്തമല്ല ഈയൊരു പ്രശ്നത്തിന് പരിഹാരമാണ് Zee Sip എന്ന ബ്രാൻഡ്.ആളുകൾക്ക് മനസ്സറിഞ്ഞ് കെമിക്കലുകൾ ഒന്നുമില്ലാത്ത ഒരു ഡ്രിങ്ക് കുടിക്കാം എന്നതാണ് അവരുടെ ആശയം.മൂന്ന് വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് നിലവിൽ Zee Sip ന്ന് ഉള്ളത് മുന്തിരി, പാഷൻ ഫ്രൂട്ട്, ഓറഞ്ച് എന്നീ ഫ്ലേവറുകളിലാണ്.വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത് ചെറിയ വിലയിലുള്ള ഉൽപ്പന്നങ്ങളാണ് അതുകൊണ്ട് സീ സിപും തങ്ങളുടെ ഓറഞ്ച് ഫ്ലേവറിലുള്ള ഉൽപ്പന്നം മാർക്കറ്റ് പിടിക്കുക എന്ന ഉദ്ദേശത്തോടെ ചെറിയ എം.ആർ.പി യിൽ ആണ് വിൽക്കുന്നത്. പക്കാ ഫ്രൂട്ട് ആയതുകൊണ്ട് മുന്തിരിയും പാഷൻ ഫ്രൂട്ടും ചെറിയ വിലയിൽ നൽകാൻ സാധിക്കില്ല എന്നതാണ് കാരണം 

ഭാവി പദ്ധതികൾ

Zeal എന്ന പേരന്റ് കമ്പനിയുടെ കീഴിൽ വ്യത്യസ്ത ബ്രാൻഡുകൾ കൊണ്ടുവരിക എന്നതാണ് ഭാവിയിലേക്കുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. നിലവിൽ കൈച്ചോ എന്ന പേരിൽ സ്നാക്സിന്റെ ബ്രാൻഡ് ലോക്കൽ മാർക്കറ്റിൽ ഉണ്ട്. അങ്ങനെ ആഗോള നിലവാരമുള്ള ഒരു കമ്പനിയായി പടുത്തുയർത്തുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യങ്ങൾ 

Leave a Reply

Your email address will not be published. Required fields are marked *