ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ് ചെയ്യുന്ന 18 കാരൻ :Demux Group / Dowith

0
1000407644

ആലപ്പുഴ കായംകുളം സ്വദേശിയായ റസീൻ എന്ന 18 വയസ്സുകാരൻ വിജയകരമായി ചെയ്തു വരുന്ന ബിസിനസാണ് Dowith എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി. തന്റെ പതിനേഴാം വയസ്സിൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് സംരംഭ മേഖലയിലേക്ക് കടന്നു വരുന്നത്.ഡിസൈനറായിരുന്ന റസീൻ തന്റെ കസിനുമായി ആരംഭിച്ചതാണ് Demux Branding എന്ന ആദ്യ സംരംഭം.പിന്നീട് ചില പ്രശ്നങ്ങൾ കാരണം റസീനിന്ന് പുറത്ത് പോകേണ്ടിവന്നു. അതിനുശേഷമാണ് Dowith എന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആരംഭിക്കുന്നത്

ആദ്യ സംരംഭമായ Demux Branding ൽ നിന്ന് പുറത്തു വന്നതിനു ശേഷം റസീൻ കോഴിക്കോട്ടേക്ക് വരികയും അവിടെ തന്റെ ക്ലൈന്റിന്റെ ഫ്ലാറ്റിൽ താമസമാക്കുകയും ചെയ്തു.ഈ സമയത്ത് പ്രമുഖനായ ഉമർ അബ്ദുസ്സലാം നേതൃത്വം നൽകുന്ന Edapt എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോയിൻ ചെയ്ത് പഠനം ആരംഭിച്ചു.അവിടെ നിന്ന് മാർക്കറ്റ് എക്സ്പോഷറും മറ്റു കാര്യങ്ങളും നേടിയെടുത്തതോടെയാണ് വീണ്ടും Dowith എന്ന പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നത്. തുടക്കത്തിൽ ചില പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇന്ന് വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. മാത്രമല്ല മാസത്തിൽ 3 ലക്ഷത്തിന്റെ അടുത്ത് ബിസിനസ് നടക്കുന്നുണ്ട് എന്നത് നമ്മൾ മനസ്സിലാക്കണം.പിന്നീട് താൻ മുൻപ് തുടങ്ങിയിരുന്ന Demux Branding എന്നത് Demux Group എന്ന് മാറ്റം വരുത്തി ഒരു മാതൃ കമ്പനിയായി പുനരാരംഭിച്ചു.ഇന്ന് ഇതിനു കീഴിലാണ് Dowith എന്ന ഡിജിറ്റൽ മാർക്കറ്റ് ഏജൻസിയും, അതുപോലുള്ള രണ്ട് സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്നത്. വളരെ വിജയകരമായിതന്നെയാണ് ഈ സംരംഭങ്ങളെല്ലാം നീങ്ങിക്കൊണ്ടിരിക്കുന്നത്

Dowith പ്രധാനമായും ഫോക്കസ് ചെയുന്നത് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഇ – കൊമേഴ്സ്, പേഴ്സണൽ ബ്രാൻഡിംഗ്, വീഡിയോ പ്രൊഡക്ഷൻ തുടങ്ങിയ സർവീസുകളിൽ വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള സേവനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകളും ഇന്ന് ഇവരുടെ ക്ലെയിന്റുകളിൽ ഉൾപ്പെടുന്നുണ്ട് .വെറും 18 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരൻ കമ്പനി തുടങ്ങുകയും അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നത് സംരംഭകർക്ക് വലിയ മാതൃകയാണ്.റസീന്റെ മാതാപിതാക്കൾ അവന്റെ എല്ലാ കാര്യങ്ങൾക്കും ഇത്തരം ബിസിനസ് ചെയ്യുന്നതിനും വളരെയധികം പ്രോത്സാഹനം നൽകുന്നവരാണ്.സാധാരണ ഈ പ്രായത്തിൽ പഠനത്തിനും ജോലിക്കുമാണ് മാതാപിതാക്കൾ ഊന്നൽ നൽകുക പക്ഷേ അതിൽ നിന്ന് റസീനെ വ്യത്യസ്തനാക്കുന്നത് തന്റെ പഠനത്തോടു കൂടെ തന്നെ ഇത്തരം വിപ്ലവകരമായ പ്രവർത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നതാണ്. 

Leave a Reply

Your email address will not be published. Required fields are marked *