ടോയ്സുകളെ ബ്രാന്റാക്കി വിപണിയിലെത്തിക്കുന്ന ചെറുപ്പക്കാരുടെ സംരംഭം : playenti

കളിപ്പാട്ടങ്ങൾക്ക് ബ്രാന്റുകൾ ഉണ്ടെങ്കിലും പൊതുവേ ജനകീയമായി അറിയപ്പെടുന്നവ വളരെ കുറവാണ്.കടകളിൽ ഒരുപാട് കളിപ്പാട്ടങ്ങൾ നമുക്ക് കാണാൻ സാധിക്കുമെങ്കിലും കൃത്യമായി ബ്രാൻഡിങ് ചെയ്ത് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വിരളമാണ്. എന്നാൽ ടോയ്സുകളെ ബ്രാന്റാക്കി പോപ്പുലർ ആക്കുക എന്ന ലക്ഷ്യത്തോടെ തിരൂർ താനാളൂർ സ്വദേശികളായ ഷംനാദ്, സൽമാൻ,ജെയ്സൽ എന്നീ ചെറുപ്പക്കാർ ആരംഭിച്ചതാണ് playenti എന്ന സംരംഭം
ഡിഗ്രി പഠന സമയത്ത് തന്നെ എന്തെങ്കിലും ബിസിനസ് ചെയ്യുക എന്ന ആഗ്രഹം ഷംനാദിന്റെ മനസ്സിൽ ഉണ്ടായിരുന്നു.അങ്ങനെ ഒരുപാട് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ തന്റെ പിജി പഠന ഘട്ടത്തിൽ ഡ്രോപ്പ് ഷിപ്പിങ്ങിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ തന്റെ കയ്യിൽ ബിസിനസിന് ആവിശ്യമായ പണമുണ്ടായിരുന്നില്ല അങ്ങനെയാണ് തന്റെ ഉറ്റ സുഹൃത്തുക്കളായ സൽമാൻ,ജയ്സൽ എന്നിവരിലേക്ക് എത്തുന്നതും അവർ ഫണ്ട് ഇറക്കുകയും ചെയ്തു.ഷംനാദ് നിലവിൽ എം.ഇ.എസ് കല്ലടി കോളേജിൽ പി ജി വിദ്യാർഥിയാണ്. സുഹൃത്തുക്കളായ സൽമാനും ജെയ്സലും പ്ലസ്ടുവിന് ശേഷം നാട്ടിൽ ജോലി ചെയ്യുന്നുണ്ട്.
ഡ്രോപ്പ്ഷിപ്പിങ്ങിനു പ്രധാനമായും വെബ്സൈറ്റ് ആവശ്യമാണ് ഷംനാദ് തന്റെ പ്ലസ് ടു പഠിപ്പിച്ച അധ്യാപകന്റെ സഹായത്തോടെ വെബ്സൈറ്റ് നിർമ്മിച്ച് പ്രവർത്തനമാരംഭിച്ചു. കൂടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.പിന്നീട് ഡ്രോപ്പ്ഷിപ്പിംഗ് എന്നാൽ പെട്ടെന്ന് പണം ഉണ്ടാക്കുക എന്ന പ്രക്രിയ ആയതുകൊണ്ടും മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കൊണ്ടും ഇതിനെ ഒരു ബ്രാൻഡ് ആക്കി രൂപപ്പെടുത്തുക സാധ്യമല്ല എന്ന തിരിച്ചറിവ് അവരിൽ ഉണ്ടാക്കി. മാത്രമല്ല ദീർഘവീക്ഷണത്തോടെ ഭാവിയെ മുന്നിൽകണ്ട് ചെയ്യുന്ന ബിസിനസ് ഫോർമാറ്റും അല്ലായിരുന്നു ഡ്രോപ്പ്ഷിപ്പിങ്. അതുകൊണ്ട് സ്വന്തമായി ഒരു പ്രോഡക്ടിൽ ബ്രാൻഡ് രൂപപ്പെടുത്തുക എന്ന ആശയം ആ ചെറുപ്പക്കാരിൽ ഉത്ഭവിച്ചു. അങ്ങനെ ഒരുപാട് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ ടോയ്സുകളെ ബ്രാൻഡ് ആക്കുക എന്നതിലേക്ക് എത്തിച്ചേർന്നു അങ്ങനെയാണ് playenti എന്ന സംരംഭം ആരംഭിക്കുന്നത്
എന്താണ് playenti
ടോയ്സുകൾക്ക് പ്രത്യേകമായ ബ്രാന്റ്, ഷോപ്പുകൾ,വെബ്സൈറ്റുകൾ എല്ലാം നിലവിലുണ്ടെങ്കിലും അതിന് ജനകീയമായ ഒരു മുഖം ഇതുവരെ കൈവന്നിട്ടില്ല ഈയൊരു പ്രശ്നത്തിന്റെ പരിഹാരമായിട്ടാണ് playenti എന്ന ബ്രാന്റ് വിപണിയിലെത്തുന്നത്. നിലവിൽ ഫ്ലിപ്കാർട്ട്,ആമസോൺ,മീഷോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട് കൂടാതെ playenti.com വെബ്സൈറ്റും പ്രവർത്തിക്കുന്നുണ്ട് അതിൽ നിന്ന് നമുക്ക് ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യാൻ സാധിക്കും.ഓൾ ഇന്ത്യ ലെവലിലാണ് playenti യുടെ ഓൺലൈൻ സർവീസുകൾ. അതുപോലെ ഫിസിക്കൽ രൂപത്തിൽ തിരൂർ താനാളൂരിൽ ഒരു ഷോപ്പും ആരംഭിച്ചിട്ടുണ്ട്. നിലവിൽ നാൽപതോളം ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നണ്ട്,ഗിഫ്റ്റ് രൂപത്തിൽ ആവശ്യമുള്ളവർക്ക് അങ്ങനെയും ചെയ്തു കൊടുക്കുന്നുണ്ട്. ബ്രാൻഡ് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ഫോക്കസ് ചെയ്തുകൊണ്ടിരിക്കുന്നത് അതിനോട് കൂടെ കുറച്ചു പ്രോഡക്ടുകൾ വിൽക്കുന്നു എന്നതാണ് പ്രവർത്തനരീതി. അടുത്തായി തന്നെ മാർക്കറ്റിംഗ് മറ്റു പ്രമോഷനുകളിലേക്കും കടക്കുന്നതാണ്
Playenti യുടെ ഭാവി പദ്ധതികൾ
ഇന്ത്യ മുഴുവനായും അറിയപ്പെടുന്ന ടോയ്സ് ബ്രാൻഡ് ആക്കി മാറ്റുക അതുപോലെ യൂറോപ്പ് അമേരിക്ക ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സംരംഭത്തെ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.നിലവിൽ ഇന്ത്യ മാർട്ട്,ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പ്രോഡക്ടുകൾ കൊണ്ടുവരുന്നത് അതിൽ നിന്ന് വ്യത്യസ്തമായി ചൈന വിസിറ്റ് ചെയുകയും അവിടെനിന്ന് ഒരുപാട് വ്യത്യസ്തമായ പ്രോഡക്ടുകൾ ഇറക്കുമതി ചെയ്തു വിൽപ്പന നടത്താനും പദ്ധതിയുണ്ട്.ഒറ്റയടിക്ക് ഒരുപാട് ഫണ്ട് ഇറക്കി ബ്രാൻഡ് വികസിപ്പിക്കുന്നതിന് പകരം പതിയെ ചെറിയ രൂപത്തിൽ വളർത്തിക്കൊണ്ടുവരാൻ ആണ് ഇവരുടെ ആഗ്രഹം. അങ്ങനെ ഒരു ആഗോള ബ്രാൻഡ് ആക്കി അവതരിപ്പിക്കണം. മാത്രമല്ല ഇന്ത്യ മുഴുവനും തങ്ങളുടെ ഓഫ് ലൈൻ ഷോപ്പുകൾ വ്യാപിപ്പിക്കാനാണ് പ്ലാൻ