കോഴിക്കോടൻ ഹൽവയെ ആഗോള ബ്രാൻണ്ടാക്കിയ സുഹൃത്തുക്കൾ:fulva

കോഴിക്കോട് ചാലിയം സ്വദേശികളായ സുഹൃത്തുക്കൾ ചേർന്ന് മലബാറിലെ പാരമ്പര്യ പലഹാരമായ കോഴിക്കോടൻ ഹൽവക്ക് ബ്രാൻഡ് പരിവേഷം നൽകിയിരിക്കുകയാണ്. പാരമ്പര്യ ഭക്ഷണ സംസ്കാരത്തെ ആധുനികവും നൂതനവുമായ രീതിയിൽ
വിപണിയിലെത്തിച്ച കഥയാണ് ഫുൽവ എന്ന ബ്രാൻഡിന് പറയാനുള്ളത്.ആകർഷകമായ പാക്കിംഗ് സംവിധാനത്തോടുകൂടി വ്യത്യസ്ത ഫ്ലേവറുകളിലുള്ള 24 തരം ഹൽവകൾ അവതരിപ്പിച്ചിട്ടുള്ള ഫുൽവ ഏറെ ജനപ്രിയമായി കൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പാണ്
തുടക്കം
യാത്രകളിൽ പരിചയപ്പെടുന്നവരും, പുറം നാട്ടിലുള്ള സുഹൃത്തുക്കളും, ബന്ധുക്കളും കോഴിക്കോട്ടുകാരൻ ആയതുകൊണ്ട് തന്നെ ഷഹബാസ് എന്ന ചെറുപ്പക്കാരനോട് ഹൽവയെ കുറിച്ചുള്ള നിരന്തര ചോദ്യങ്ങളും അന്വേഷണങ്ങളും നടത്തുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് എന്തുകൊണ്ട് ഹൽവയെ ഒരു ബ്രാൻഡ് ആക്കി വിപണിയിൽ എത്തിച്ചു കൂടാ എന്ന ആശയം രൂപപ്പെട്ടത്.ഇതിനായി അദ്ദേഹം വിവിധ മേഖലകളിൽ നിന്നുള്ള തന്റെ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ഒരു ടീം രൂപീകരിച്ചു.2023 നവംബറിൽ തന്റെ സുഹൃത്തുക്കളായ ഇർഫാൻ സഫർ,സനു മുഹമ്മദ്, തസ്രീഫ് എന്നിവർ ചേർന്ന് ആരംഭിച്ചതാണ് ഫുൽവ
ഹൽവയുടെ ബ്രാൻഡിംഗ്:പുതിയ കാലത്തിന്റെ രുചി
കോഴിക്കോടൻ ഹൽവയ്ക്ക് ഒരു ബ്രാൻഡ് മൂല്യം നൽകി, 24 വ്യത്യസ്ത രുചികളിൽ പ്രീമിയം സ്വീറ്റ് ബോക്സുകളായി വിപണനം ചെയ്യുന്ന ഫുൽവ, ജില്ലയിലെ ചെറുകിട ഹൽവ നിർമ്മാതാക്കളെ കണ്ടെത്തി, അവർക്ക് ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ നൽകി, അവരുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ച് അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 24, 12, 1 എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ ഇപ്പോൾ കോഴിക്കോടൻ ഹൽവ ഫുൽവയുടെ ബ്രാൻഡ് നാമത്തിൽ ലഭ്യമാണ്. മാത്രമല്ല ടെൻഡർ കോക്കനട്ട്, മാങ്ങ എന്നീ പുതിയ രുചികളിലും ഹൽവ ലഭ്യമാണ്
മികച്ച നേതൃത്വം
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഉറ്റ സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് ഫുൽവ പ്രവർത്തിക്കുന്നത്. ഇതിനുമുമ്പ് പല ബിസിനസുകളും ചെയ്ത് പരിചയമുള്ളവരും, ഓപ്പറേഷൻസ്, ടെക്നിക്കൽ, അഡ്വർടൈസിംഗ് തുടങ്ങിയ കാര്യങ്ങളിൽ എക്സ്പീരിയൻസുള്ളവരാണ്.ഷഹബാസ് അഹമ്മദ്,ഇർഫാൻ സഫർ,സനു മുഹമ്മദ്, തസ്രീഫ് അലി എന്നിവരാണ് ഫുൾവയുടെ നേതൃനിരയിലുള്ള ടീം അംഗങ്ങൾ. ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കമ്പനിയെ മുന്നോട്ടുകൊണ്ടുപോകുന്നത്
ഭാവി പദ്ധതികൾ
കോഴിക്കോടൻ ഹൽവക്ക് പുതിയൊരു മുഖം നൽകിയ ഫുൽവ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഭക്ഷ്യവിഭവങ്ങളെ പുനരുജ്ജീവിപ്പിക്കാനും, ചെറുകിട സംരംഭകർക്ക് പിന്തുണ നൽകാനുമുള്ള ദൗത്യവുമായി മുന്നോട്ട് പോകുനാണ് പദ്ധതി.ഒ.എൻ.ഡി.സി പോലുള്ള സൗകര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തി തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.ഇതിലൂടെ കേരളത്തിന്റെ പാരമ്പര്യ ഭക്ഷണ സംസ്കാരത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്താനാണ് ഫുൽവയുടെ ശ്രമം.