കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ് എ ഐ എജുടെക് സ്റ്റാർട്ടപുമായി ഇരുപതുകാരൻ

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ എ ഐ പോലുള്ള സാങ്കേതിക വിദ്യകൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്തമായ എഐ മേഖലകളെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും പരിചയപ്പെടുത്തി പഠിപ്പിക്കുകയാണ് നോട്ട് എഐ എന്ന തന്റെ സ്റ്റാർട്ടപിലൂടെ അൻസാർ എം പി എന്ന ഇരുപതുകാരനായ വിദ്യാർത്ഥി.കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി എ ഐ എജുടെക് മേഖലയിൽ കമ്പനി സ്ഥാപിക്കുന്നത്.
ചെറുപ്പത്തിൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അൻസാറിന്റെത്.മറ്റു പല കുട്ടികളെയും പോലെ പൈലറ്റാകാനായിരുന്നു അവന്റെയും ആഗ്രഹം. ഹൈസ്കൂൾ പഠനകാലയളവിലാണ് ഡിസൈനിങ്ങിനോടുള്ള തന്റെ പാഷൻ തിരിച്ചറിയുന്നത്. അന്ന് പഠിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിന്റെ വിവിധ പ്രോഗ്രാമുകൾക്ക് പോസ്റ്ററുകൾ ഡിസൈൻ ചെയ്തു കൊടുത്തുകൊണ്ടായിരുന്നു തുടക്കം. പത്താം ക്ലാസിനു ശേഷവും ഡിസൈനിങ് തുടർന്നു
പ്ലസ് ടു പഠന സമയത്ത് ഒരു പ്രമുഖ യൂട്യൂബ് ചാനലിനു വേണ്ടി 1800 ഓളം പോസ്റ്ററുകളും വീഡിയോ എഡിറ്റിങ്ങും സൗജന്യമായി ചെയ്തു കൊടുത്തു. ഇന്നത്തെ ഡിസൈനർമാരുടെ ഫീസ് വെച്ച് നോക്കുമ്പോൾ 12 ലക്ഷത്തോളം രൂപ വരുമിതിന്. ഈ സമയത്താണ് സോഷ്യൽ മീഡിയയിൽ വരുന്ന ആഡുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് എങ്ങനെയാണ് ഇത് വർക്ക് ചെയ്യുന്നത് എന്ന ചിന്തയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി അങ്ങനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിന് ചേരുന്നത്. ഒരു 17 വയസ്സുകാരനായ പ്ലസ് ടു കാരന് ഡിഗ്രിക്ക് ചേരാതെ കോഴ്സിനായി പണം വീട്ടിൽ നിന്ന് ലഭിക്കൽ അസാധ്യമായ കാര്യമാണെന്ന് നമുക്കറിയാം അൻസാറിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത് പക്ഷേ കോവിഡ് സമയമായതുകൊണ്ട് തന്റെ പിതാവിന്റെ കടയിൽ സഹായിച്ചതിന് ലഭിച്ച പണം ഇതിൽ ഇൻവെസ്റ്റ് ചെയ്തു എന്നാൽ ഈ കോഴ്സ് പൂർത്തീകരിച്ചില്ല എന്നതാണ് വസ്തുത. കാരണം തന്റെ കമ്മ്യൂണിക്കേഷനും ഡിസൈനിങ്ങും മൂലം ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ കൊണ്ട് പല അവസരങ്ങളും ജോലികളും അൻസാറിനെ തേടിയെത്തി
ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ മുക്കം എം.എ.എം.ഒ കോളേജിൽ ബി എ അഡ്വർടൈസിങ് ആൻഡ് സെയിൽസ് മാനേജ്മെന്റ് എന്ന കോഴ്സിൽ ഡിഗ്രിക്ക് ചേർന്നു അതിനോടൊപ്പം തന്നെ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഒരു കമ്പനിയിൽ സോഷ്യൽ മീഡിയ ഇന്റേൺ ആയി ജോലി നേടി. പക്ഷേ അവിടെ നിന്ന് ഒരുപാട് പ്രതിസന്ധികൾ നേരിടുകയും കൃത്യമായ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തു അതുകൊണ്ട് ഈ ജോലി ഉപേക്ഷിക്കേണ്ടി വന്നു.
നോട്ട് എ ഐ പിറക്കുന്നു
2022 ൽ ചാറ്റ് ജിപിടി പുറത്തിറങ്ങിയത് മുതലേ അൻസാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഒരുപാട് പഠനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. തന്റെ പഠനാവശ്യങ്ങൾക്കും ഡിജിറ്റൽ മാർക്കറ്റിംഗ് പോലത്തെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കും എ ഐ ടൂളുകളെ ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ പ്രൊമ്റ്റ് എൻജിനീയറിങ്ങിലും വ്യക്തമായ കഴിവ് ഉണ്ടാക്കിയെടുത്തു. പഠിക്കുന്ന കോളേജിലെ തന്റെ അധ്യാപകനുമായി എ ഐ മേഖലകളിലെ അപ്ഡേഷനുകൾ എപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു ഒരു ദിവസം കോളേജിലെ ക്ലബ്ബ് മീറ്റിംഗിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് എഐയെ കുറിച്ച് ക്ലാസ് എടുത്തു കൊടുക്കുമോ എന്ന അധ്യാപകന്റെ ചോദ്യം നിരസിക്കാതെ ഏറ്റെടുത്തു. അതിനുശേഷം മുൻപ് പഠിച്ച സ്കൂളിലെ ടീച്ചറും തന്റെ വിദ്യാർത്ഥികൾക്ക് എ ഐ യെ കുറിച്ച് ക്ലാസ് എടുക്കാൻ ആവിശ്യപ്പെട്ടു ആദ്യമായാണ് അന്ന് ഓഫ് ലൈനായി ഇരുനൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നത്. പിന്നീട് പല സ്ഥലങ്ങളിൽ നിന്നും ഈ ക്ലാസുകൾ ഡിജിറ്റൽ ആയി പ്രൊവൈഡ് ചെയ്യുമോ കോഴ്സ് ആയി രൂപപ്പെടുത്തുമോ എന്ന ആവിശ്യങ്ങൾ ഉയർന്നുവന്നു. അങ്ങനെയാണ് 2023 ൽ ഒരു മൊബൈൽ ഫോണും ലാപ്ടോപ്പുമായി നോട്ട് എഐ എന്ന സംരംഭം പിറക്കുന്നത്. ശേഷം അൻസാറിന്റെയും നോട്ട് എ ഐ യുടെയും നൂതനമായ സമീപനവും അർപ്പണ ബോധവും കൊണ്ട് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, കേരള ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു,ജോഷ്‌ടോക്ക് മലയാളത്തിൽ സ്പീക്കറായും 2023ൽ കാൽസോൾ ഫ്രീഡം അച്ചീവർ ഹാൾ ഓഫ് ഫെയിം അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഇത്തരം നേട്ടങ്ങൾ കൈവരിച്ചതെന്ന് നമ്മൾ മനസ്സിലാക്കണം.ഇന്ന് നോട്ട് എ ഐ യിൽ ഇന്ത്യ, നൈജീരിയ, ജർമ്മനി, യൂറോപ്പ്,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്
നോട്ട് എ ഐ പ്രവർത്തനരീതി
അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് എ ഐ പഠിപ്പിക്കുക എന്ന ലക്ഷ്യമാണ് നോട്ട് എ ഐ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള എ ഐ പഠനത്തിലൂടെ അവരുടെ സമയത്തിന്റെ 90% ശതമാനവും ലാഭിക്കാനും അവരുടെ പഠനാനുഭവം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കേരളത്തിലും പുറത്തും എഐ വിദ്യാഭ്യാസ വിപ്ലവം നയിക്കാൻ ഉതകുന്ന രീതിയിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും ആവശ്യമായ ഉപകരണങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കുക എന്നതും നോട്ട് എ ഐ യുടെ വീക്ഷണങ്ങളിൽ പെട്ടതാണ്
അധ്യാപകർ,വിദ്യാർത്ഥികൾ ജോലിചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടു കൊണ്ടുള്ള സമഗ്രമായ എഐ കോഴ്സുകൾ നോട്ട് എഐ വാഗ്ദാനം ചെയ്യുന്നുണ്ട് കൂടാതെ ചാറ്റ് ജി പി ടി പ്രൊമ്റ്റ് കിറ്റുകൾ, എഐ ജനറേറ്റഡ് റീലുകൾ, ഇ – ബുക്കുകൾ, ഗ്രാഫിക് ഡിസൈൻ ബണ്ടിലുകൾ പോലോത്ത എക്സ്ക്ലൂസീവ് ടൂളുകളിലും പരിശീലനം നൽകുന്നു. കമ്പനിയുടെ വെബ്സൈറ്റ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ നമുക്ക് ഈ കോഴ്സുകളിലേക്ക് മറ്റും ആക്സസ് ലഭിക്കുന്നതാണ് അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചാൽ വാട്സാപ്പിലൂടെ മുഴുവൻ ഡീറ്റെയിൽസുകളും നമ്മിലേക്ക് പങ്കുവെക്കും. എ ഐ ടൂൾസ് മാസ്റ്ററി, ചാറ്റ് ജി പി ടി മാസ്റ്ററി, എ ഐ ഫോർ ടീച്ചേർസ് തുടങ്ങിയ കോഴ്സുകൾക്ക് ലൈഫ് ടൈം ആക്സസ് ആണ് വാഗ്ദാനം ചെയ്യുന്നത്
ഭാവി പദ്ധതികൾ
2024 ന്റെ അവസാനത്തോടെ നോട്ട് എ ഐ അതിന്റെ ഓഫ്‌ലൈൻ കേന്ദ്രം കോഴിക്കോട് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.AI with Coding, AI Development, Machine Learning (ML), UI/UX with AI, Digital Marketing with AI, Robotics തുടങ്ങിയ കോഴ്സുകൾ ഭാവിയിൽ ലോഞ്ച് ചെയ്യാനിരിക്കുകയാണ്.വെർച്ചൽ റിയാലിറ്റിയിലൂടെ ലോകത്തുള്ള ഏതൊരാൾക്കും തങ്ങളുടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്ന രൂപത്തിലുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ട്,ഒരു വിദ്യാർത്ഥിയെ പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞാൽ തന്റെ കരിയർ എങ്ങോട്ട് പോകണം എന്ന് ഡിസൈഡ് ചെയ്യാനുള്ള ഒരു റോബോട്ടിക് ബോട്ട് നിർമ്മിച്ചെടുക്കാനും പദ്ധതിയുണ്ട് അതിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ് അടുത്ത ഭാവിയിൽ തന്നെ ഇത് അവതരിപ്പിക്കും.
പുതിയകാലത്ത് എഐ വിദ്യാഭ്യാസം വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ലോകരാജ്യങ്ങൾ എ ഐ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൊണ്ടുവന്ന് വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയും ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട് അതിന്റെ ഭാഗമാണ് നോട്ട് എഐയും നമ്മൾ തിരിച്ചറിയണം