എൽഐസിയിൽ നിന്ന് ഇനി ഹെൽത്ത് ഇൻഷുറൻസും എടുക്കാം; പ്രഖ്യാപനം ഉടൻ‌

0

ഇന്ത്യയുടെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി (LIC) ഉടൻ തന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാൻ പോകുന്നു. ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെയാണ് ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിക്കുന്നത്.

എൽഐസി സിഇഒ സിദ്ധാർഥ മൊഹന്തി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതനുസരിച്ച്, ഈ ഏറ്റെടുക്കൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ഏറ്റെടുക്കൽ ചർച്ചകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

ആരോഗ്യ ഇൻഷുറൻസ് മേഖല ഇപ്പോൾ ശക്തമായ വളർച്ച നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് എൽഐസി ഈ രംഗത്തേക്ക് കടക്കുന്നത്. തങ്ങളുടെ വലിയ ഉപഭോക്തൃശൃംഖലയും വിപുലമായ പ്രവർത്തന ശൃംഖലയും ആരോഗ്യ ഇൻഷുറൻസ് മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് എൽഐസിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *