അവിൽ മിൽക്കിനെ ആഗോള ബ്രാൻഡാക്കിയ ചെറുപ്പക്കാരൻ

അവിൽ മിൽക്കിന് ബ്രാൻഡ് പരിവേഷം നൽകി ആഗോളതലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മൗസി എന്ന അവിൽ മിൽക്ക് ബ്രാൻഡിന്റെയും സ്ഥാപകൻ അസ്ഹറിന്റെയും വിജയ കഥ സംരംഭകർക്ക് വലിയ പാഠമാണ്. മലപ്പുറം പെരിന്തൽമണ്ണയിലെ ഒറ്റ മുറിയിൽ നിന്ന് കേരളത്തിന് പുറത്ത് തമിഴ്നാട്,കർണാടക,ഖത്തർ,യുഎഇ സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 35+ ഔട്ട്ലെറ്റുകളിലായി 300 തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നുണ്ട്.രാജ്യത്തെ ആദ്യത്തെ അവില്‍ മില്‍ക്ക് എക്സ്‌ക്ലൂസിവ് ഷോറൂം എന്ന നിലയില്‍ പ്രശസ്തമായ മൗസി 80 ലേറെ വൈവിധ്യമാർന്ന അവിൽ മിൽക്കുകൾ ആണ് ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്
എം ടെക് കാരനായ അസ്ഹർ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. തന്റെ ജോലി ഒഴിവാക്കി സംരംഭം ആരംഭിക്കുന്നതിന് പലരും പരിഹസിക്കുകയും വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അവിലും വെള്ളം കൊണ്ട് എവിടെ എത്താനാണ് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആയിരുന്നു തുടക്കത്തിൽ അദ്ദേഹം നേരിട്ടത്. പക്ഷേ ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഇന്ന് വിമർശകർക്ക് എല്ലാം മധുരമായ മറുപടി കൊടുത്തിരിക്കുകയാണ് അസ്ഹർ മൗസി
1985 ൽ അസ്ഹറിന്റെ പിതാവ് ബീരാൻ ഹാജി പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ചെറിയ മുറിയിൽ ആരംഭിച്ച ഷിംല കൂൾബാറാണ് മൗസിയുടെ തുടക്കം. കരിമ്പ് ജ്യൂസ്, നാരങ്ങ വെള്ളം തുടങ്ങിയവയായിരുന്നു അന്ന് വിൽപ്പന നടത്തിയിരുന്നത്. തന്റെ പിതാവിന്റെ മരണശേഷം സഹോദരനായിരുന്നു കച്ചവടം ഏറ്റെടുത്ത് നടത്തിയിരുന്നത് പിന്നീട് സഹോദരൻ അസുഖബാധിതനായതിനെ തുടർന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്ന അസ്ഹർ ഈ കട ഏറ്റെടുക്കുകയായിരുന്നു. ഈ സമയത്താണ് നവീകരണത്തിന്റെ ഭാഗമായി കട പൊളിച്ചു മാറ്റണമെന്ന് മുനിസിപ്പാലിറ്റിയുടെ നോട്ടീസ് വന്നത് അങ്ങനെയാണ് പെരിന്തൽമണ്ണ തറയില്‍ ബസ്റ്റാൻഡിൽ മൗസിയുടെ ആദ്യ ഔട്ട്ലെറ്റ് ആരംഭിക്കുന്നത്
2022 മാർച്ച് ഒന്നിനാണ് മൗസി ആരംഭിക്കുന്നത് തുടക്കത്തിൽ മൂന്നു ബ്രാഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.മുൻപ് ഉണ്ടായിരുന്ന പിതാവിന്റെ കൂൾബാറിൽ നിന്നു തന്നെ അവിൽ മിൽക്കിൽ പരീക്ഷണവും പഠനങ്ങളും നടത്തി രണ്ടു വർഷത്തിന് ശേഷമാണ് ഇതിനെ ബ്രാൻഡായി രൂപപ്പെടുത്തുന്നത്. പിന്നീട് പല സ്ഥലങ്ങളിലേക്കും ഇതിന്റെ ബ്രാഞ്ചുകൾ വ്യാപിപ്പിക്കുകയുണ്ടായി.
അഞ്ച് വിഭാഗങ്ങളിലായി ഏകദേശം 80 ഓളം വെറൈറ്റി ഓഫ് അവിൽ മിൽക്കുകലാണ് മൗസി നൽകുന്നത്.കിഡ്സ്, റെഗുലർ,ഫ്ലേവേർഡ്, സുപ്രീം,പ്രീമിയം,ഡയറ്റ്,സൂപ്പർ ഡയറ്റ് എന്നിങ്ങനെയാണ് കാറ്റഗറികൾ.ഷുഗർ ഫ്രീ അവിൽ മിൽക്കാണ് മൗസിയുടെ മറ്റൊരു പ്രത്യേകത. ഐസ്ക്രീം കമ്പനികളുമായി ബന്ധപ്പെട്ട് മധുരം ഇല്ലാത്ത ഐസ്ക്രീം ഇതിനായി പ്രത്യേകം തയ്യാറാക്കി നേരിട്ട് ഇറക്കുകയാണ് ചെയ്യുന്നത്. അവിൽ മിൽക്കിന്റെ നിർമ്മാണം മെഷീനുകൾ ഉപയോഗിച്ചാണ്. വൃത്തിയും രുചിയും ഉറപ്പുവരുത്തിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.മഞ്ഞ കളർ തീമിൽ നിർമ്മിച്ച മൗസിയുടെ ഓരോ ഔട്ട്ലെറ്റുകളും പ്രത്യേക ഭംഗിയുള്ളതും എടുത്തു കാണിക്കുന്നതുമാണ്